ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് താരം ജയപ്രകാശ് റെഡ്ഢി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുണ്ടൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഗുണ്ടൂരിലെ വീട്ടിലായിരുന്നു.
നാനൂറ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ താരമായും വില്ലന്‍ വേഷത്തിലും അദ്ദേഹം എത്തിയിട്ടുണ്ട്. നുവോസ്താനന്തെ നെനോദ്ദാന്താന, ധീ, കിക്ക്, ഗബ്ബാര്‍ സിംഗ്, നായക്, റേസ് ഗുര്‍റാം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
അന്ത്യകര്‍മങ്ങള്‍ ഇന്ന് ഗുണ്ടൂരില്‍ വെച്ച് നടക്കും. നടന്റെ നിര്യാണത്തില്‍ നിരവധി ടോളിവുഡ് താരങ്ങള്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post