മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16429 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 923641 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 423 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 27027 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 14922 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 236934 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2077 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,93,526 ആയി ഉയര്‍ന്നു. 32 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 20,543 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 18 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Maharashtra records 16,429 new #COVID19 cases, 14,922 discharges and 423 deaths today. The total cases in the state rise to 9,23,641, including 6,59,322 recoveries and 27,027 deaths. Active cases stand at 2,36,934: Public Health Department, Maharashtra pic.twitter.com/UN1BOUYEsr
— ANI (@ANI) September 7, 2020
Discussion about this post