ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5773 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 40,4324 ആയി ഉയര്‍ന്നു. 114 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 97001 പേരാണ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,69,256 ആയി. 89 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7925 ആയി ഉയര്‍ന്നു. 51,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം ആന്ധ്രപ്രദേശില്‍ പുതുതായി 8368 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 70 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇവിടെ 5,06493 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 97932 പേരാണ്. 4487 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.