ന്യൂഡല്‍ഹി: ജൂനിയര്‍ അഭിഭാഷകന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ ഹാജരാകേണ്ടിയിരുന്ന ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ സംബന്ധിച്ച കേസ് സുപ്രീംകോടതി ഈമാസം 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തിന് ശിക്ഷ വിധിക്കരുതെന്ന നിലപാട് കെകെ വേണുഗോപാല്‍ സ്വീകരിച്ചത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.
Discussion about this post