ബുലന്ത്ഷെഹര്‍: കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ സിങിന്റെ കുടുംബത്തെ ഇന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കും.
അതേസമയം അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തതില്‍ യോഗി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസം സുബോധ്കുമാറിന്റെ കുടുംബം ഉന്നയിച്ചിരുന്നു.
കേസ് ആന്വേഷിക്കാനായി ആറ് പ്രത്യേക അന്വേഷണസെഘത്തെയാണ് നിയോഗിച്ചിരുന്നു. 2015ലെ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. അതിനാല്‍ ഈ സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന ആരോപണങ്ങളുണ്ട്.
ഇദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മെച്ചപ്പെട്ട പെന്ഷന് അനുവദിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നു.
Discussion about this post