അഹമ്മദാബാദ്: അഹമ്മദാബാദിനെ ‘മിനി പാകിസ്താന്‍’ എന്ന് വിളിച്ച ശിവസേന എംപി സഞ്ജയ് റാവത്ത് അഹമ്മദാബാദിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി. ഗുജറാത്തിലെ ബിജെപി വക്താവ് ഭരത് പാണ്ഡ്യയാണ് സഞ്ജയ് റാവത്ത് ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള അവസരങ്ങള്‍ ഉപയോഗിക്കുന്ന ശീലം ശിവസേന അവസാനിപ്പിക്കണമെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മുംബൈയെ പാക് അധീന കാശ്മീരിനോട് താരതമ്യപ്പെടുത്തിയത് പോലെ കങ്കണ റണൗട്ടിന് അഹമ്മദാബാദിനെ മിനി പാകിസ്താനായി താരമ്യചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
കങ്കണയും സഞ്ജയ് റാവത്തും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങളുടെ ഫലമായിട്ടായിരുന്നു എംപിയുടെ ഈ ചോദ്യം. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് മുംബൈ സുരക്ഷിതമല്ലെന്ന് കഴിഞ്ഞ ദിവസം കങ്കണ പ്രസ്താവന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക് യുദ്ധം തുടങ്ങിയത്.