ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 90802 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4204614 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1016 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 71642 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 882542 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3250429 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23,350 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9,07,212 ആയി ഉയര്‍ന്നു. 328 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 26,604 ആയി ഉയര്‍ന്നു. നിലവില്‍ 235857 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 6,44,400 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴനാട് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,98,125 ആയി. 24 മണിക്കൂറിനിടെ 70 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 4,417 ആയി. 99,689 രോഗികളാണ് നിലവില്‍ ആന്ധ്രയില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ പുതുതായി 9319 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,98,551 ആയി. 95 പേരാണ് ഞായറാഴ്ച മരിച്ചത്. 6,393 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് കവര്‍ന്നത്. 99,266 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.തമിഴ്‌നാട്ടില്‍ 5,783 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
India's #COVID19 case tally crosses 42 lakh mark with a spike of 90,802 new cases & 1,016 deaths reported in the last 24 hours.
The total case tally stands at 42,04,614 including 8,82,542 active cases, 32,50,429 cured/discharged/migrated & 71,642 deaths: Ministry of Health pic.twitter.com/TKc9rQKwoc— ANI (@ANI) September 7, 2020
Discussion about this post