ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ വീണ്ടും ഓടത്തുടങ്ങി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നീണ്ട അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും ഓടിത്തുടങ്ങിയത്. രാവിലെ ഏഴ് മുതലാണ് സര്‍വ്വീസ് ആരംഭിക്കുക. ആദ്യഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് വരെയുമാണ് സര്‍വ്വീസ്.
Delhi Metro has resumed services from 7 am today.
In phase 1, metro services have resumed on Yellow Line connecting Samaypur Badli to Huda City Centre. pic.twitter.com/iJ2e94VWhq
— ANI (@ANI) September 7, 2020
ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനങ്ങള്‍ ഇങ്ങനെ;
*യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്
*പനിയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല
*ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലും സാമൂഹിക അകലം പാലിക്കണം
*ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുമതിയുള്ളൂ
*ടോക്കണ്‍ നല്‍കില്ല, പകരം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
*കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്റ്റോപ്പില്ല
*യാത്രക്കാര്‍ ചെറിയകുപ്പി സാനിറ്റൈസര്‍ കരുതണം
*പരമാവധി ബാഗുകള്‍ ഒഴിവാക്കണം
A few happy faces from our first journey after more than 5 months. 😀#MetroBackOnTrack pic.twitter.com/mIuVK9wHGp
— Delhi Metro Rail Corporation (@OfficialDMRC) September 7, 2020