മഥുര: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു. ഞായറാഴ്ചയാണ് അഖിലേഷ് കുമാറിന്റെ ഭാര്യ മേഘ ശുക്ള മഥുര നയാതി മെഡിസിറ്റിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സുഖപ്രസവമായിരുന്നെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്.കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നുമാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്ന മേഘയ്ക്കും കുഞ്ഞിന്റെ പിറവി വലിയ ആശ്വാസമായി.
ദുബായിയില്‍ നിന്ന് 190 പേരുമായി എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. രണ്ടു പൈലറ്റുമാര്‍ അടക്കം ഇരുപതിലേറെ പേരാണ് അപകടത്തില്‍ മരിച്ചത്.
Discussion about this post