മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23,350 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9,07,212 ആയി ഉയര്‍ന്നു. 328 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 26,604 ആയി ഉയര്‍ന്നു. നിലവില്‍ 235857 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 6,44,400 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴനാട് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,98,125 ആയി. 24 മണിക്കൂറിനിടെ 70 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 4,417 ആയി. 99,689 രോഗികളാണ് നിലവില്‍ ആന്ധ്രയില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ പുതുതായി 9319 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,98,551 ആയി. 95 പേരാണ് ഞായറാഴ്ച മരിച്ചത്. 6,393 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് കവര്‍ന്നത്. 99,266 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.തമിഴ്നാട്ടില്‍ 5,783 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
Discussion about this post