ബെംഗളൂരു; ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് കന്നഡ നടി നിവേദിത. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുള്ളതാണ് കഞ്ചാവ്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു നിവേദിത പറഞ്ഞത്.
അതേസമയം നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കത്തുകയാണ്. നടിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ട്രോളുകള്‍ നിറഞ്ഞു. എന്നാല്‍ നടിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.
‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- ഇതായിരുന്നു നിവേദിതയുടെ വാക്കുകള്‍.
ലഹരിമരുന്ന് വിവാദം കന്നട സിനിമ മേഖലയിലേക്ക് പടര്‍ന്നിരിക്കുകയാണ്. നിരവധി താരങ്ങളെയാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.