നോയിഡ: നോയിഡയില്‍ മെട്രോ സര്‍വീസ് നാളെ പുനഃരാരംഭിക്കും. അതേസമയം മാസ്ക് ധരിക്കാതെ മെട്രോയില്‍ യാത്ര ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് നോയിഡ മെട്രോ സര്‍വ്വീസ് അധികൃതര്‍ വ്യക്തമാക്കി.
ഇതിനു പുറമെ മെട്രോ റെയില്‍ കെട്ടിടത്തിന് അകത്ത് യാത്രക്കാര്‍ തുപ്പുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴ അടയ്ക്കേണ്ടി വരും. ആദ്യതവണ 100 രൂപയും പിന്നീട് ആവര്‍ത്തിച്ചാല്‍ 500 രൂപയുമാണ് ഈടാക്കുക
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങി കൊവിഡ് പ്രതിരോധ നടപടികള്‍ യാത്രക്കാര്‍ കര്‍ശനമായി പാലിച്ച് വേണം യാത്ര ചെയ്യേണ്ടതെന്നും എന്‍എംആര്‍സി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post