അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയ്ക്കെതിരെ ഫിലിം മേക്കര്‍ ഇന്ദ്രജിത് ലങ്കേഷ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ചിരജ്ഞീവി സര്‍ജയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് രംഗത്ത്. പരാമര്‍ശത്തില്‍ ഇന്ദ്രജിത് ലങ്കേഷ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കന്നഡ സിനമാ സംഘടനയായ കെഎഫ്സിസിക്ക് താരം കത്തയച്ചു.
ഫിലിം മേക്കറുടെ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടെന്നും മാപ്പ് പറയണമെന്നുമാണ് മേഘ്ന രാജ് കത്തില്‍ ആവശ്യപ്പെടുന്നു. ഈയടുത്ത് സംഭവിച്ച ഒരു നടന്റെ മരണത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ഈ നടന് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടാവാം എന്നുമായിരുന്നു ഇന്ദ്രജിത് ലങ്കേഷിന്റെ പരാമര്‍ശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മേഘ്ന രംഗത്തെത്തിയത്. പിന്നാലെ ക്ഷമ ചോദിച്ച് ഇന്ദ്രജിതും രംഗത്തെത്തി.
ഇന്ദ്രജിത് ലങ്കേഷിന്റെ വാക്കുകള്‍ ഇങ്ങനെ;
ചിരഞ്ജീവി സര്ജയ്ക്ക് മയക്കു മരുന്ന് ബന്ധമുണ്ടെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു നടന്റെ തന്റെ 37ാം വയസ്സില്‍ മരിക്കുമ്പോള്‍ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടതാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കുടുംബത്തെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എന്റെ വാക്കുകള്‍ തിരിച്ചെടുത്തിരുന്നു. എന്റെ വാക്കുകള്‍ മേഘ്നയെയും കുടുംബത്തെയും വിഷമിപ്പിച്ചിട്ടുണ്ടെങ്ങില് ഞാന്‍ ക്ഷമ ചോദിക്കുന്നു.
Discussion about this post