ബംഗളൂരു: കര്‍ണാടകയിലും ആന്ധ്രപ്രദേശിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10825 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 487331 ആയി ഉയര്‍ന്നു. 71 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4347 ആയി ഉയര്‍ന്നു. നിലവില്‍ 100880 ആക്ടീവ് കേസുകളാണ് ഉള്ളത്.
Andhra Pradesh reports 10,825 new #COVID19 cases and 71 deaths in the last 24 hours. Total number of cases now at 4,87,331 including 1,00,880 active cases, 3,82,104 recoveries and 4347 deaths: State Health Department pic.twitter.com/7IDy11CTkb
— ANI (@ANI) September 5, 2020
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9746 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 6298 ആയി ഉയര്‍ന്നു. നിലവില്‍ 99617 ആക്ടീവ് കേസുകളാണ് ഉളളത്.
9,746 new #COVID19 cases and 128 deaths reported in Karnataka in the last 24 hours, taking active cases to 99,617. There have been 2,83,298 recoveries and 6,298 deaths: State Health Department pic.twitter.com/M8eiZDCfhd
— ANI (@ANI) September 5, 2020
അതേസമയം തമിഴ്നാട്ടില്‍ പുതുതായി 5870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 61 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 7748 ആയി ഉയര്‍ന്നു. നിലവില്‍ 51583 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post