ഹൈദരാബാദ്: തെലുങ്കാന ധനമന്ത്രി ടി ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
On getting initial symptoms of coronavirus, I got the test done and the report came back positive. My health is fine, I request that all those who have come in contact with me in the last few days, please isolate yourself and get Covid Test done
— Harish Rao Thanneeru #StayHome #StaySafe (@trsharish) September 5, 2020
തെലുങ്കാനയില്‍ ഇന്ന് 2511 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,38,395 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 877 ആയി. നിലവില്‍ 32,915 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 2500 പേര് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,04,603 ആയി.
Discussion about this post