ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത. നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗില്‍റാണിയെ ഇപ്പോള്‍ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കേസില്‍ ഇന്നലെ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും.
അതേസമയം കേസില്‍ ഒന്നാം പ്രതിയായ അനിഖയെ, മുഹമ്മദ് അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയായ ജംറീന്‍ ആഷിക്കായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post