ബോഡിഷെയ്മിങ് അനുഭവം പങ്കുവെച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സുമുഖി സുരേഷ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുമുഖി താന്‍ നേരിട്ട അനുഭവം പങ്കിട്ടത്. വണ്ണം കുറച്ചൂടേ എന്ന ചോദ്യത്തിനോട് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സുമുഖി.
ഇന്‍സ്റ്റഗ്രാമില്‍ സുമുഖി പങ്കുവച്ച ചിത്രത്തിനു കീഴെയാണ് വണ്ണത്തെ പരാമര്‍ശിച്ച് ഒരാള്‍ കമന്റ് ചെയ്തത്. തെല്ലും ചിന്തിക്കാതെ കുറിക്കുകൊള്ളുന്ന മറുപടി തന്നെ താരം പോസ്റ്റു ചെയ്യുകയും ചെയ്തു. എന്തുകൊണ്ട് അല്പം വണ്ണംകുറച്ചു കൂടാ എന്നാണ് ഒരാള്‍ ചിത്രത്തിനു കീഴെ പോസ്റ്റ് ചെയ്തത്.
നിര്‍ദേശത്തിനു നന്ദിയെന്നും നിലവില്‍ കൂടുതല്‍ ഫിറ്റ് ആയിരിക്കാനും ആരോഗ്യം കൈവരിക്കാനും വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ഡയറ്റീഷ്യനു കീഴില്‍ പോഷക സമ്പന്നമായ ഡയറ്റും പിന്തുടരുന്നുണ്ട്. ശരിയായ ഭക്ഷണമാണ് കഴിക്കേണ്ടതെന്നും വണ്ണം കുറയ്ക്കുകയല്ല മറിച്ച് മനസ്സു കൈവിടാതിരിക്കലുമാണ് പ്രധാനമെന്നും പറഞ്ഞ ഡയറ്റീഷ്യന് നന്ദിയെന്നും സുമുഖി മറുപടിയായി കുറിച്ചു.
ബ്ലോക്ക് ചെയ്യുന്നതിനു മുമ്പ് മറ്റെന്തെങ്കിലും സഹായം തന്നെക്കൊണ്ട് നല്‍കാനുണ്ടോയെന്നും സുമുഖി ചോദിക്കുന്നുണ്ട്. നിരവധി പേര് സുമുഖിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.
Discussion about this post