ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനുമെതിരെ വിദ്വേഷ പരാമര്‍ശം പ്രചരിപ്പിച്ചെന്നാരോപിച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയതു രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ 42കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തു. കുസുമ്പി ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളെ വ്യാഴാഴ്ചയാണ് കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 124 എ (രാജ്യദ്രോഹം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പോലീസ് കട്ടക്കിലെ ലോക്കല്‍ പോലീസിന്റെ സഹായം തേടിയിരുന്നെന്നും പ്രതികളെ പിടികൂടാന്‍ തങ്ങള്‍ക്ക് ആവശ്യമായ സഹകരണം നല്‍കിയെന്നും കട്ടക്ക് പോലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് പറയുന്നു.
Discussion about this post