ന്യൂഡല്‍ഹി: കടമെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ വാഗ്ദാനം ലണ്ടന്‍ കോടതിയുടെ വിധി വരാനിരിക്കെ. ഇന്‍ ത്യയിലേക്ക് മടക്കി അയക്കുമെന്ന ഭയവും മല്യയും വാഗ്ദാനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. വായ്പത്തുക മുഴുവനായും അടയ്ക്കാമെന്ന വാഗ്ദാനം നേരത്തെ തന്നെ ബാങ്കുകള്‍ തള്ളിയതായിരുന്നു. വായ്പയായി ലഭിച്ച അടിസ്ഥാന തുക മുഴുവനും തിരിച്ചടയ്ക്കാമെന്നതാണ് നേരത്തെ മുതല്‍ വിജയ് മല്യ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
എന്നാല്‍, ബാങ്കുകള്‍ക്ക് ഇത് 3000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യയ്ക്കു പല ഘട്ടങ്ങളിലായി പണം നല്‍കിയത്. ഏതാണ്ട് 5665 കോടി രൂപ. ഇതു പിന്നീട് 6963 കോടിയായി വളര്‍ന്നു. ബാങ്കുകള്‍ സമയപരിധി നിശ്ചയിച്ചു നല്‍കിയത് 2010 ലായിരുന്നു. 2015ല്‍ ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 9,091 കോടി രൂപയായി കടം. ഏറ്റവും ഒടുവിലത്തെ നിഗമനങ്ങളില്‍ മല്യയുടെ ബാധ്യത 9400 കോടി രൂപ യാണ്.
എന്നാല്‍, കടമെടുത്ത തുകയുടെ കാര്യത്തിലാണ് മല്യയുടെ വാഗ്ദാനം. രാജ്യം വിട്ടതിനു പിന്നാലെ കണ്ടുകെട്ടല്‍ നടപടിയിലൂടെ പിടിച്ചെടുത്തത് 600 കോടി രൂപ, കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടിവച്ചത് 1280 കോടി രൂപ. ഇതും പലിശയും കഴിച്ചാല്‍ വരുന്ന തുക തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം മാത്രമാണ് മല്യയുടേതെന്ന് അറിയുന്നു. അതു തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ അനുബന്ധ കമ്പനികളുടെ പ്രതീക്ഷിത ആസ്തിയായ 13,900 കോടി രൂപയുടെ ബലത്തില്‍.
Discussion about this post