ചെന്നൈ: നിരന്തരമുള്ള മേലുദ്യോഗസ്ഥരുടെ മാനസീക പീഡനം മൂലം ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാമനാഥപുരം ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ് ഓഫീസറായ ആര്‍ നസ്രിയയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആത്മഹത്യാ ശ്രമത്തിന്റെ ലൈവ് വീഡിയോ പ്രചരിച്ചതോടെ സഹപ്രവര്‍ത്തകര്‍ എത്തി ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു.
മാനസീക പീഡനം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഓഫീസര്‍ പറഞ്ഞു.
തമിഴ്‌നാട് പൊലീസ് റിസര്‍വ്വ് ബറ്റാലിയന്‍ ഓഫീസറായ നസ്രിയ ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്ന് മേലുദ്യോഗസ്ഥര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അപമാന പ്രചരണഘങ്ങള്‍ നടത്തിയെന്നും നസ്രിയ ആരോപിക്കുന്നു. ഇന്‍സ്‌പെക്ടര്‍ മുത്തുരാമലിംഗം, എഎസ്‌ഐ ജയശീലന്‍, കോണ്‍സ്റ്റബിള്‍ പാര്‍ഥിപന്‍ എന്നീ മൂന്ന് മേല്‍ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെയാണ് ആത്മഹത്യയെന്ന് നസ്രിയ വീഡിയോയയില്‍ പറയുന്നു.
നസ്രിയയുടെ ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടമാണ് ആദ്യ ട്രാന്‍സ് ജെന്‍ജഡര്‍ പദവി ലഭിക്കാന്‍ കാരണമായത്. എഴുത്തുപരീക്ഷ പാസായെങ്കിലും ട്രാന്‍സ്‌ഡെന്‍ഡറായ നസ്രിയക്ക് കായികക്ഷമതാ പരീക്ഷ നടത്താന്‍ അധികൃതര്‍ വിസമ്മതിച്ചു. ഒടുവില്‍ മധുര ബെഞ്ചില്‍ നിന്ന് അനുകൂല വിധി നേടിയാണ് നസ്രിയ തമിഴ്‌നാട് പോലീസ് സേനയുടെ ഭാഗമായത്.
ഇപ്പോള്‍ നസ്രിയ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. എന്നാല്‍ അനാവശ്യമായി നസ്രിയ അവധി ചോദിച്ചെന്നും ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വാദം.
Discussion about this post