ഹൈദരാബാദ്: പേരുമാറ്റല്‍ രാഷ്ട്രീയം തെലുങ്കാനയിലും പ്രയോഗിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലുങ്കാനയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ കരിംനഗറിന്റെ പേര് മാറ്റുമെന്ന് ആദിത്യനാഥ് പ്രഖ്യാപനം.
തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ ഇഷ്ടം കണക്കാക്കി കരിംനഗറിനെ കരിപുരമാക്കി മാറ്റുമെന്നാണ് യോഗിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നും അടുത്തിടെ യോഗി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി നിരവധി സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയെഴുതിയത്. അലാഹാബാദിനെ പ്രയാഗ്‌രാജും
ഫൈസാബാദിനെ അയോധ്യയായും യോഗി മാറ്റിയെഴുതിയിരുന്നു
Discussion about this post