ന്യൂഡല്‍ഹി: തുടരെ തുടരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ബിജെപി നേതാവ് ടി രാജ സിങ്ങിനാണ് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണ് വിലക്കെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ബിജെപിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കംസംബന്ധിച്ച നയത്തില്‍ ഫെയ്സ്ബുക്ക് വിട്ടുവീഴ്ച ചെയ്തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു രാജ സിങ്. ഇതിനൊടുവിലാണ് നടപടി.
‘നിയമലംഘകരെ വിലയിരുത്തുന്നതിനുള്ള തങ്ങളുടെ പ്രക്രിയ വിപുലമാണ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള ഫേസ്ബുക്കിന്റെ തീരുമാനത്തിലേക്ക് നയിച്ചതും അതാണ്.’ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. തെലങ്കാനയിലെ ബിജെപി എഎല്‍.എയാണ് രാജ സിങ്. വിദ്വേഷ ഉള്ളടക്കമുള്ള ഇയാളുടെ ചില പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും ഇന്ത്യയില്‍ ഫേസ്ബുക്കിന് ഭരണകക്ഷിയുമായി പക്ഷപാതമുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ഇന്ത്യ എക്സിക്യുട്ടൂവ് അങ്കി ദാസ് ബിജെപിക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം.
Discussion about this post