ഡല്‍ഹി: കൊറോണ പിടിമുറുക്കിയതോടെ ഈ അക്കാദമിക് വര്‍ഷം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്ന നാലംഘട്ടത്തിലെത്തിയിട്ടും വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രതിസന്ധികളുടെ കൊറോണക്കാലത്ത് ഈ വര്‍ഷത്തെ അധ്യാപകദിനവും കടന്നു വരികയാണ്. എല്ലാ വര്‍ഷം പോലെ ഇത്തവണയും അധ്യാപക ദിനത്തോട് അനുബന്ധിച്ച് മാതൃകയായ സേവനം അനുഷ്ഠിച്ച അധ്യാപകര്‍ക്ക് രാജ്യം പുരസ്‌കാരം നല്‍കി ആദരിക്കുകയാണ്.
ഇത്തവണത്തെ പുരസ്‌കാര ജേതാക്കളില്‍ കശ്മീരില്‍ നിന്നുള്ള റൂഹി സുല്‍ത്താന എന്ന അധ്യാപകയും ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ‘പ്ലേ വേ രീതി’ ഉപയോഗിക്കുന്ന സര്‍ക്കാര്‍ അധിഷ്ഠിത സ്‌കൂള്‍ അധ്യാപികയായ റൂഹി സുല്‍ത്താനയെ 2020 സെപ്റ്റംബര്‍ 5 ന് അധ്യാപക ദിനത്തില്‍ നല്‍കുന്ന ദേശീയ അധ്യാപക അവാര്‍ഡിന് പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് തിരഞ്ഞെടുത്തത്.
വിദ്യാര്‍ത്ഥികളോടുള്ള സമര്‍പ്പണ മനോഭാവത്തില്‍ നേരത്തെ തന്നെ പ്രശംസ നേടിയ അധ്യാപകയാണ് റൂഹി സുല്‍ത്താന. ശ്രീനഗറിലെ നൗഷെറ പ്രദേശത്ത് നിന്നുള്ള റൂഹി, ടെയില്‍ബാല്‍ ശ്രീനഗറിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഡേഞ്ചര്‍ പോറയിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തിയ ഞാന്‍ ഉര്‍ദു, കശ്മീരി ഭാഷകളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും നേടി. കാലിഗ്രാഫിയില്‍ ബിരുദ കോഴ്സും ഹിന്ദിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചെയ്‌തെന്നും റൂഹി സുല്‍ത്താന പറയുന്നു.
കുട്ടിക്കാലം മുതല്‍ ഒരു അധ്യാപികയാവാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു എന്റെ വിദ്യാര്‍ത്ഥികള്‍ എന്നെ പ്രചോദിപ്പിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നുവെന്നും റൂഹി സുല്‍ത്താന അഭിപ്രായപ്പെട്ടു. പഠന രീതിയാണ് റൂഹി സുല്‍ത്താനയെ ശ്രദ്ധേയമാക്കിയത്.
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഞാന്‍ ഒരു പ്ലേ-വേ രീതി ഉപയോഗിക്കുന്നു. ക്ലാസ് മുറിയില്‍ പഠിക്കുമ്പോഴുണ്ടാവുന്ന ന്യൂനതകള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതിയിലൂടെ ഞാന്‍ ശ്രമിക്കുകയാണ്. പുരസ്‌കാരം തന്റെ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനുമാണ് റൂഹി സമര്‍പ്പിക്കുന്നത്.
Discussion about this post