അന്തരിച്ച നടന് ചിരഞ്ജീവി സര്ജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. സംഭവത്തില്‍ രോഷത്തോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് കിച്ച സുദീപ്. കന്നട സിനിമയില്‍ വ്യാപകമായി മയക്കുമരുന്നും കഞ്ചാവും പോലുള്ള ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നുവെന്ന് സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. ഇതിനി പിന്നാലെയാണ് ആരോപണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്ന് വരികയാണ്.
കിച്ച സുദീപിന്റെ വാക്കുകള്‍;
ചിരഞ്ജീവി സര്‍ജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരന് ധ്രുവ് സര്‍ജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവര്‍ ആ വലിയ ദുഃഖത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്.
Discussion about this post