മൂംബൈ: മഹാരാഷ്ട്രയില്‍ 424 പോലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 16015 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പോലീസുകാരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ച പോലീസുകാരുടെ എണ്ണം 163 ആയി ഉയര്‍ന്നു.
അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 17,433 പേര്‍ക്ക്. വൈറസ് ബാധമൂലം 292 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 25195 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 13,959 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 5,98,496 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 72.48 ശതമാനമാണ് രോഗമുക്തി നിരക്ക്.
424 more Maharashtra police personnel tested #COVID19 positive while 5 died, in the last 24 hours. Total number of positive cases in the police force rise to 16,015 including 2,838 active cases, 13,014 recoveries & 163 deaths till date: Maharashtra Police pic.twitter.com/1VMACIo7uL
— ANI (@ANI) September 3, 2020
Discussion about this post