ബംഗളൂരു: കന്നട നടി രാഗിണി ദ്വിവേദിയെയും ഭര്‍ത്താവിനെയും ഇന്ന് ചോദ്യം ചെയ്യും. മലയാളികള്‍ ഉള്‍പ്പടെ ബംഗളൂരു മയക്കുമരുന്ന് കേസിലാണ് താരത്തെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യുന്നത്. കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുന്‍പാകെ താരവും ഭര്‍ത്താവും ചോദ്യം ചെയ്യലിനായി ഹാജരാകും. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായി പലബന്ധങ്ങളുമാണ് പുറത്ത് വരുന്നത്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് ചില വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നില്‍ ഹാജരാവുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതോടെ ചലചിത്ര മേഖലയില്‍ വന്‍ വെളിപ്പെടുത്തലുകളാണ് വരാനിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കന്നഡ ചലച്ചിത്രമേഖലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഒന്നൊന്നായി പുറത്ത് വരുന്നത്.
Discussion about this post