രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 83000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 1043 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 83883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3853407 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1043 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 67376 ആയി ഉയര്‍ന്നു. നിലവില്‍ 815538 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2970493 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 17,433 പേര്‍ക്ക്. വൈറസ് ബാധമൂലം 292 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 25195 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 13,959 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 5,98,496 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 72.48 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.6 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9860 പേര്‍ക്കാണ്. ഇതില്‍ 3420 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 361341 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 113 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 5950 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ പുതുതായി 5990 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,39,959 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 98 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 7516 ആയി ഉയര്‍ന്നു. നിലവില്‍ 52,380 പേരാണ് ചികിത്സയിലുള്ള

Exit mobile version