കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 3.6 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.6 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9860 പേര്‍ക്കാണ്. ഇതില്‍ 3420 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 361341 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 113 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 5950 ആയി ഉയര്‍ന്നു. നിലവില്‍ 94459 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 260913 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം തമിഴ്‌നാട്ടില്‍ പുതുതായി 5990 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,39,959 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 98 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 7516 ആയി ഉയര്‍ന്നു. നിലവില്‍ 52,380 പേരാണ് ചികിത്സയിലുള്ളത്.

Exit mobile version