മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 17,433 പേര്‍ക്ക്. വൈറസ് ബാധമൂലം 292 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 25195 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 13,959 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 5,98,496 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 72.48 ശതമാനമാണ് രോഗമുക്തി നിരക്ക്.
Maharashtra reports 17,433 new COVID-19 cases, 13,959 recoveries and 292 deaths, taking active cases to 2,01,703, recoveries to 5,98,496 & death toll to 25,195: State Health Department pic.twitter.com/sbjILVq0vK
— ANI (@ANI) September 2, 2020
അതേസമയം ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,392 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,55,531 ആയി ഉയര്‍ന്നു. 72 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4125 ആയി. ഇതുവരെ 3,48,330 പേരാമ് രോഗമുക്തി നേടിയത്. നിലവില്‍
1,03,076 പേരാണ് ചികിത്സയിലുള്ളത്.
Andhra Pradesh reports 10,392 new coronavirus cases, 8,454 recoveries and 72 deaths, taking total cases to 4,55,531 including 3,48,330 recoveries and 4,125 deaths. Number of active cases stands at 1,03,076: State Health Department pic.twitter.com/EdAYmnZ0ab
— ANI (@ANI) September 2, 2020
Discussion about this post