ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ച സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഒരു കോടിരൂപയുടെ ചെക്ക് കൈമാറി. ഭാവിയില്‍ രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിന് എന്ത് സഹായവും നല്കാന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഒരു കോടിരൂപയുടെ ചെക്ക് കൈമാറിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യുന്നതിനിടെ ജീവന് നഷ്ടപ്പെട്ട ഭരദ്വാജിനെ പോലെയുള്ള കോവിഡ് പോരാളികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കെജ്രിവാള് പറഞ്ഞു.
ഫാര്‍മസിസ്റ്റിന്റെ മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിച്ച കെജ്രിവാള് ഭാവിയില്‍ എന്ത് സഹായവും കുടുംബത്തിന് നല്കാന് തയ്യാറാണെന്നും അറിയിച്ചു. സഹായധനം കുടുംബത്തിന് ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫരീദാബാദിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. സിഡിഎംഒ ഓഫീസിലാണ് ഭരദ്വാജ് ജോലി ചെയ്തിരുന്നത്. ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഡല്‍ഹിയിലെ ബി.എല്‍ കപൂര്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. ജൂലായ് 20 ന് അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു.
Discussion about this post