ന്യൂഡല്‍ഹി: പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി. ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 118 ആപ്പുകള്‍ കൂടി നിരോധിച്ചത്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 118 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. നിരോധിച്ചവയില്‍ കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും ആണ്. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
പബ്ജി ലോക്ക് ഡൗണ്‍ കാലത്ത് അല്‍ഭുതകരമായ വളര്‍ച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയിലെ സോളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍.
Government blocks 118 mobile apps which are prejudicial to sovereignty and integrity of India, Defence of India, Security of State and Public Order: Govt of India
PUBG MOBILE Nordic Map: Livik, PUBG MOBILE LITE, WeChat Work & WeChat reading are among the banned mobile apps. pic.twitter.com/VWrg3WUnO8
— ANI (@ANI) September 2, 2020
Discussion about this post