ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച മധുര മീനാക്ഷി ക്ഷേത്രം തുറന്നു. അണ്‍ലോക്ക് നാലില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ഷേത്രം തുറന്നത്. നിരവധി ഭക്തര്‍ സാമൂഹിക അകലം പാലിച്ച് പ്രാര്‍ത്ഥന നടത്തി.
നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ശ്രീകോവിലിന്റെ പരിസരത്ത് പ്രവേശിക്കുന്നതിനുമുമ്പ് ആളുകളുടെ താപനില പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുകയും ചെയ്തു.
കൂടാതെ ക്ഷേത്രത്തതില്‍ നിവേദ്യങ്ങള്‍ കൊണ്ടുവരാന്‍ അനുവാദമില്ല. തേങ്ങ, പഴങ്ങള്‍, മാലകള്‍ എന്നിവ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുവരാന്‍ ഭക്തര്‍ക്ക് അനുവാദമില്ല.
Discussion about this post