ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു ചടങ്ങള്‍ നടത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ക്യാരിയേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചതായി പ്രതിരോധമന്ത്രാലയം അറിയിക്കുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്.
ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും രാജാജി മാര്‍ഗിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
#WATCH Delhi: Former President #PranabMukherjee laid to rest with full military honours.
His last rites were performed at Lodhi crematorium today, under restrictions for #COVID19. pic.twitter.com/VbwzZG1xX9
— ANI (@ANI) September 1, 2020