ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ശ്രീനഗർ മേഖലയിൽ ആദ്യമായി ഒരു വനിതാ ഐപിഎസ് ഓഫിസർക്ക് സിആർപിഎഫിന്റെ ചുമതല. ചാരു സിൻഹ ഐപിഎസിനെയാണ് അർധ സൈനിക വിഭാഗമായ സിആർപിഎഫിന്റെ ശ്രീനഗർ സെക്ടർ ഐജിയായി നിയമിച്ചത്.
1996 തെലുങ്കാന കേഡർ ഐപിഎസ് ഓഫീസറാണ് ചാരു. ഇവർ സംഘർഷ മേഖലയുടെ ചുമതല നൽകുന്നത് ആദ്യമായല്ല. ബിഹാറിലെ നക്‌സൽ സ്വാധീനമേഖലയിൽ സിആർപിഎഫ് ഐജിയായി ചാരു സിൻഹ നേരത്തെ ചുമതല വഹിച്ചിരുന്നു. നിരവധി നക്‌സൽ വിരുദ്ധ ഓപറേഷന് നേതൃത്വം നൽകിയിട്ടുള്ള ചാരു സിൻഹ, നിലവിൽ ജമ്മു സിആർപിഎഫ് ഐജിയാണ്.
2005ലാണ് ശ്രീനഗർ മേഖലയിൽ ബ്രീൻ നിഷാദ് കേന്ദ്രമാക്കി ഐജിയുടെ മേൽനോട്ടത്തിൽ സിആർപിഎഫ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ കരസേന, ജമ്മു കാശ്മീർ പോലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനിൽ പങ്കാളിയാണ് സിആർപിഎഫ് ജമ്മു കാശ്മീരിലെ ബുദ്ഗാം, ഗാന്ദെർബാൽ, ശ്രീനഗർ മൂന്ന് ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലുമാണ് സിആർപിഎഫ് പ്രവർത്തന പരിധി. രണ്ട് റേഞ്ചേഴ്‌സ്, 22 എക്‌സിക്യൂട്ടീവ് യൂണിറ്റുകൾ, മൂന്ന് മഹിള കമ്പനികൾ എന്നിവയാണ് ശ്രീനഗർ മേഖലയിൽ ഉൾപ്പെടുന്നത്.
Discussion about this post