ജയ്പൂര്‍: രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ രമേഷ് മീന, ബിജെപി എംഎല്‍എമാരായ ഹമീര്‍ സിംഗ് ഭായല്‍, ചന്ദ്രധാന്‍ സിംഗ് ആക്യ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. എംഎല്‍എമാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
‘കോണ്‍ഗ്രസ് എംഎല്‍എ രമേഷ് മീന, ബിജെപി എംഎല്‍എമാരായ ഹമീര്‍ സിംഗ് ഭായല്‍, ചന്ദ്രധാന്‍ സിംഗ് ആക്യ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’എന്നാണ് അശോക് ഗെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം രാജസ്ഥാനില്‍ പുതുതായി 645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 80872 ആയി ഉയര്‍ന്നു. മരണസംഖ്യ 1048 ആയി ഉയര്‍ന്നു. നിലവില്‍ 14515 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 64195 പേരാണ് രോഗമുക്തി നേടിയത്.
I have come to know Congress MLA Ramesh Meena ji, BJP MLAs Hameer Singh Bhayal ji and Chandrabhan Singh Aakya ji have tested positive for #Covid_19… I wish them a speedy recovery.
— Ashok Gehlot (@ashokgehlot51) August 31, 2020