ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6495 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 342423 ആയി ഉയര്‍ന്നു. 113 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5702 ആയി ഉയര്‍ന്നു. 249467 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
6,495 new COVID-19 cases, 7,238 discharges and 113 deaths reported in Karnataka in the last 24 hours, taking total cases to 3,42,423 including 2,49,467 discharges and 5,702 deaths: State Health Department pic.twitter.com/ydr5wIKVjk
— ANI (@ANI) August 31, 2020
തമിഴ്‌നാട്ടില്‍ പുതുതായി 5956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 6008 പേരാണ് രോഗമുക്തി നേടിയത്. 91 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ ഇതുവരെ 428041 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് 7322 പേരാണ്.
Tamil Nadu reported 5,956 new COVID-19 cases, 6,008 discharges and 91 deaths in the last 24 hours, taking total cases to 4,28,041 including 3,68,141 discharges and 7,322 deaths: State Health Department pic.twitter.com/IZmhhphxlB
— ANI (@ANI) August 31, 2020
ആന്ധ്രയില്‍ 10000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 85 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 100276 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 330526 പേരാണ് രോഗമുക്തി നേടിയത്.