ഉത്തര്‍പ്രദേശ്: ബുലന്ദ്ഷഹറിലെ ആള്‍ക്കൂട്ട ആക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച് യുപി ഡിജിപി.
എന്നാല്‍ പശുവിനെ അറുത്ത സംഭവമാണ് ആദ്യം അന്വേഷിക്കുകയെന്നും ഡിജിപി വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണിത്.
യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന് കാരണമായ പശുവിനെ അറുത്ത സംഭവം വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടത്. പശുവിനെ അറുത്തവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാണ് യോഗിയുടെ നിര്‍ദേശം. അനധികൃത അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും യോഗി നിര്‍ദേശിച്ചു.
എന്നാല്‍, അക്രമത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങ് കൊലപ്പെട്ട
വിഷയങ്ങളിലേക്ക്് യോഗം കടന്നില്ല.
Discussion about this post