പൂനെ: കൊവിഡ് വ്യാപനം തടയാന്‍ ലോകം മുഴുവന്‍ ഒന്നടങ്കം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. വൈറസ് ബാധയ്ക്കെതിരെ സാമൂഹിക അകലവും ശുചിത്വവും മാസ്കും ധരിച്ച് പോരാട്ടം മുന്പോട്ട് പോവുകയാണ്. മാസ്ക് ഇതിനോടകം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും മാസ്ക് മുഖ്യമെന്ന് ഓര്‍മ്മിപ്പിച്ച് പൂനെ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ഫ്ളോ ചാര്‍ട്ട് വരച്ചാണ് മാസ്കിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
Go with the 'flow' and wear mask!#OnGuardAgainstCorona pic.twitter.com/trYxZtDSzQ
— PUNE POLICE (@PuneCityPolice) August 30, 2020
പുറത്തുപോകുകയാണോ? ഗേറ്റ് വരെ മാത്രമാണോ പോകുന്നത്? എന്നാലും മാസ്ക് ധരിക്കണം! കെട്ടിടത്തിന് ചുറ്റും മാത്രമാണോ നടക്കുന്നത് ? എന്നാലും മാസ്ക് ധരിക്കണം! എന്ന് വ്യക്തമാക്കുന്ന രസകരമായ ചാര്‍ട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഫ്ളോ ചാര്‍ട്ട് പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
Discussion about this post