രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 78000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 64469 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 78512 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3621246 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 971 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 64469 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 781975 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2774802 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 16,408 പേര്‍ക്കാണ്. 296 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ മരണം 24,399 ആയി. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 4.22 ലക്ഷമായി. പുതുതായി 6495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 7231 ആയി ഉയര്‍ന്നു. നിലവില്‍ 52721 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 362133 പേരാണ് രോഗമുക്തി നേടിയത്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8852 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 335928 ആയി ഉയര്‍ന്നു. 106 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5589 ആയി ഉയര്‍ന്നു. നിലവില്‍ 88091 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10603 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 424767 ആയി ഉയര്‍ന്നു. 88 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3884 ആയി ഉയര്‍ന്നു. നിലവില്‍ 99129 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version