ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 4.22 ലക്ഷമായി. പുതുതായി 6495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 7231 ആയി ഉയര്‍ന്നു. നിലവില്‍ 52721 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 362133 പേരാണ് രോഗമുക്തി നേടിയത്.
Tamil Nadu's #COVID19 case tally now at 4.22 lakh with 6,495 fresh infections and 94 deaths reported today. Actives cases-52,721, discharged cases- 3,62,133; death toll 7,231: State Government pic.twitter.com/AMYEHjrKLI
— ANI (@ANI) August 30, 2020
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8852 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 335928 ആയി ഉയര്‍ന്നു. 106 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5589 ആയി ഉയര്‍ന്നു. നിലവില്‍ 88091 ആക്ടീവ് കേസുകളാണ് ഉള്ളത്.
8852 new #COVID19 cases, 7101 recovered cases & 106 deaths reported in Karnataka in last 24 hours. Total number of cases stands at 3,35,928, including 88091 active cases, 2,42,229 recoveries & 5589 deaths. 2821 cases reported in Bengaluru today: State Health Department, Karnataka pic.twitter.com/SJWauavR41
— ANI (@ANI) August 30, 2020
അതേസമയം ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10603 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 424767 ആയി ഉയര്‍ന്നു. 88 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3884 ആയി ഉയര്‍ന്നു. നിലവില്‍ 99129 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post