ന്യൂഡല്‍ഹി: മുസ്ലീംകള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുദര്ശന് ടി.വിയുടെ ന്യൂസ് എഡിറ്റര്‍ ചൗഹാന്‍കെ രംഗത്ത്. ചൗഹാന്‍കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ടീസറില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടിയതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ജാമിയ”ജിഹാദി”കള്‍ എന്നാണ് അവരെ സുരേഷ് ചൗഹാന്‍കെ അഭിസംബോധന ചെയ്തത്. ജാമിയ മില്ലിയ ഇസ്ലാമിയയുടെ സെന്റര്‍ ഫോര്‍ കോച്ചിംഗ് ആന്റ് കരിയര്‍ പ്ലാനിംഗ് (ആര്.സി.എ) യില്‍ പഠിപ്പിച്ച് വിജയിച്ച 30 കുട്ടികളില്‍ 14 ഹിന്ദു വിദ്യാര്‍ഥികളുണ്ടെന്ന് യു.പി.എസ്സി ഫലങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.
അതേസമയം മുസ്ലീം വിരുദ്ധ പരമാര്‍ശം നടത്തിയ ചൗഹാന്കെക്കെതിരെ ജാമിയ അധികൃതര്‍ രംഗത്തെത്തി. ”ആര്.സി.എയില്‍ നിന്നും 30 വിദ്യാര്‍ഥികളാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടിയത്. അതില്‍ 16 മുസ്ലിം വിദ്യാര്‍ഥികളും 14 ഹിന്ദു വിദ്യാര്‍ഥികളും ഉണ്ട്. എന്നിട്ടും അവരെ ജിഹാദികള്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയെങ്കില്‍ 16 മുസ്ലിം ജിഹാദികളും 14 ഹിന്ദു ജിഹാദികളുമുണ്ട്. ഇന്ത്യ നല്കിയ ഒര പുതിയ മതേതര നിര്‍വചനമാണ് ജിഹാദികള്‍” ജാമിയ വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍ പറയുന്നു.
ചൗഹാന്‍കെയുടെ വിവാദ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജാമിയ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്കി. ഇന്ത്യന്‍ പൊലീസ് സര്‍വീസ് അസോസിയേഷന് ഉള്‍പ്പെടെ നിരവധി സംഘടനകളും വിഷയത്തില്‍ ആശങ്കയറിയിച്ചു.
ആഗസ്ത് 28 ന് ഡല്‍ഹി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു
Discussion about this post