ന്യൂഡല്‍ഹി; ഓണാഘോഷത്തിന്റെ പെരുമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഓണം ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മന്‍കീ ബാത്തിലാണ് മോഡി ഓണാഘോഷത്തെ കുറിച്ച് പറഞ്ഞത്.
ഓണം അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണ്. ഓണം നമ്മുടെ കണ്ണകലെയുള്ള പല രാജ്യങ്ങളിലേക്കും എത്തി കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഓണം ആഘോഷിക്കുന്നു. ഓണത്തിന്റെ ആവേശം എല്ലായിടത്തും അലയടിക്കുന്നുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു.
ഓണം ആവേശവും ഉല്ലാസവും ചേര്‍ന്നാണ് ആഘോഷിക്കേണ്ടത്. ഈ ആഘോഷം ചിങ്ങ മാസത്തിലാണ് ആഘോഷിക്കുന്നത്. ഈ സമയത്ത് മലയാളം പുതുതായി എന്തെങ്കിലുമൊക്കെ വാങ്ങും. വീടുകള്‍ അലങ്കരിക്കും. പൂക്കളമൊരുക്കും. ഓണസദ്യ ആസ്വദിക്കും. വിവിധ തരത്തിലുള്ള മത്സരങ്ങളും അതോടൊപ്പം നടക്കുമെന്ന് മോഡി പറഞ്ഞു.
ഇത് ആഘോഷത്തിന്റെ സമയമാണ് അതേസമയം കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള അച്ചടക്കവുമുണ്ട്. നമുക്ക് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ആഘോഷങ്ങള്‍ ഉണ്ടെന്നും മോഡി പറഞ്ഞു. അതേസമയം കര്‍ഷകരെയും പ്രധാനമന്ത്രി മന്‍കീ ബാത്തില്‍ അഭിനന്ദിച്ചു. കോവിഡിന്റെ സമയത്തും കര്‍ഷകര്‍ അവരുടെ കരുത്തും കഴിവും തെളിയിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post