ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 78761 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3542734 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 63498 ആയി ഉയര്‍ന്നു. നിലവില്‍ 765302 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2713934 രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16867 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 764281 ആയി ഉയര്‍ന്നു. 328 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 24103 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 11541 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 554711 ആയി ഉയര്‍ന്നു. നിലവില്‍ 185131 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം കര്‍ണാടകയിലും ആന്ദ്രയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കര്‍ണാടകയില്‍ പുതുതായി 8324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10548 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 414164 ആയി ഉയര്‍ന്നു. 81 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3796 ആയി ഉയര്‍ന്നു. നിലവില്‍ 97681 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 case tally crosses 35 lakh mark with a spike of 78,761 new cases & 948 deaths in the last 24 hours.
COVID-19 case tally in the country stands at 35,42,734 including 7,65,302 active cases, 27,13,934 cured/discharged/migrated & 63,498 deaths: Health Ministry pic.twitter.com/Nx66Q72yQp
— ANI (@ANI) August 30, 2020