മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്; കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8000ത്തിലധികം പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16867 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 764281 ആയി ഉയര്‍ന്നു.

328 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 24103 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 11541 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 554711 ആയി ഉയര്‍ന്നു. നിലവില്‍ 185131 ആക്ടീവ് കേസുകളാണ് ഉള്ളത്.


അതേസമയം കര്‍ണാടകയിലും ആന്ദ്രയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കര്‍ണാടകയില്‍ പുതുതായി 8324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10548 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 414164 ആയി ഉയര്‍ന്നു. 81 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3796 ആയി ഉയര്‍ന്നു. നിലവില്‍ 97681 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version