ലോകത്തിലെ ഏറ്റവും വില കൂടിയ ബുള്ളറ്റ് പ്രൂഫ് കാര്‍ സ്വന്തമാക്കി മുകേഷ് അംബാനി. പത്തുകോടി രൂപയാണ് ഈ കാറിന്റെ വില. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലായി കൊണ്ടിരിക്കുകയാണ്. ബെന്‍സ് എസ് ഗാര്‍ഡ് 600 ആണ് അംബാനി സ്വന്തമാക്കിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുക്കുചെയ്ത വാഹനത്തില്‍ ഒന്ന് കഴിഞ്ഞ വര്‍ഷം അംബാനിയുടെ ഗ്യാരേജിലെത്തിയിരുന്നു. അതില്‍ രണ്ടാമത്തേതാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
പൂര്‍ണ്ണമായും ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറിന് ഏകദേശം 10 കോടി രൂപ വില വരും. എസ് 600 നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കാറില്‍ ആഡംബരവും സുരക്ഷയും അനവധിയാണ്. വിആര്‍ 10 സുരക്ഷാസംവിധാനങ്ങളുള്ള കാറിന്റെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എസ് ഗാര്‍ഡ് ഫലപ്രഥമായി ചെറുക്കുമെന്നതാണ് ഈ കാറിനെ ഏറെ പ്രത്യേകതയുള്ളതാക്കുന്നത്.
15 കിലോഗ്രാം ടിഎന്‍ടി ബ്ലാസ്റ്റില്‍ നിന്ന് വരെ വാഹനം സുരക്ഷിതമാണെന്നാണ് ബെന്‍സ് പറയുന്നത്. ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷിയുണ്ട് എസ് ഗാര്‍ഡിന്റെ ബോഡിക്ക്. കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. കാറിലെ റണ്‍ഫ്ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതാണ്.
Discussion about this post