ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ, 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്.
കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും. സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് എത്തിചേരാവുന്നതാണ്.
ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കണ്ടെയിന്‍മെന്റിന് പുറത്തുള്ള സ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാവുന്നതാണ്. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഈ തീരുമാനമെന്നും അധികൃതര്‍ അറിയിക്കുന്നു. അതേസമയം, ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കും. സിനിമാ തീയ്യേറ്ററുകളും പൂളുകളും തുറക്കില്ല. 21 മുതല്‍ ഓപ്പണ്‍ തീയ്യേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സെപ്റ്റംബര്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post