ന്യൂഡല്‍ഹി: കൊവിഡിന് പിന്നാലെ ആരോഗ്യനില മോശമായ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ഡല്‍ഹി എയിംസിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരുന്നത്. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എയിംസിലെ പോസ്റ്റ് കൊവിഡ് കെയറിലായിരുന്നു അമിത് ഷായെ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 18 നായിരുന്നു ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അഡ്മിറ്റാക്കിയത്. അമിത്ഷാ നിരീക്ഷണത്തില്‍ തുടരുകയാണെന്നും എയിംസ് ഡയര്ക്ടര് ഡോ. രണ്‍ദീപ് ഗുലേറിയ അമിത് ഷായുടെ ആരോഗനില പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുന്നു.
ഓഗസ്റ്റ് 18 ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അമിത് ഷായ്ക്കും ക്ഷീണവും ശരീര വേദനയുമായുള്ളതായി പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രിയില്‍ ഇരുന്ന് തന്നെ അദ്ദേഹം തന്റെ ഔദ്യോഗിക ജോലികള്‍ നിര്വഹിക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post