വേഗത്തില്‍ കുതിച്ചുപായുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും വാഹനത്തിന്റെ റജിസ്ട്രേഷന് പ്രകാരം ഹരിയാനയിലാണ് സംഭവം നടന്നത് എന്നാണ് കരുതുന്നത്.
സ്പീഡോ മീറ്ററില്‍ വേഗം കൂടുന്നത് വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.
അമിത വേഗത്തില്‍ കുതിച്ചുപാഞ്ഞാല്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നും ഡ്രൈവിങ് മികവിനെ പുകഴ്ത്തുമെന്നുമാണ് ചിലരുടെയൊക്കെ ധാരണ. അമിതമായി ആത്മവിശ്വാസം കാരണം വേഗം അപകടം ക്ഷണിച്ചുവരുത്തും എന്ന് ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.
‘വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും’ എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും.
Discussion about this post