ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊവിഡ് വ്യാപനം തടയാന്‍ ശക്തമാ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സഭാസമ്മേളനത്തില്‍ കോവിഡ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്‍പ് അനുവദിച്ച സമയം തീര്‍ന്നതായി സ്പീക്കര്‍ അറിയിച്ചു, മൈക്ക് ഓഫ് ചെയ്തു. അല്പം നേരം കൂടി നല്‍കണമെന്ന് വസന്തകുമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. അന്ന് പാര്‍ലമെന്റില്‍ വസന്തകുമാര്‍ പറഞ്ഞ പലമാര്ഗനിര്ദേശങ്ങളും പിന്നീട് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച് നടപ്പിലാക്കുകയും ചെയ്തു.
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 10 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
സഭയില്‍ വസന്തകുമാര്‍ സംസാരിച്ചത് ഇങ്ങനെ..
‘ സ്പീക്കര്‍ സര്, കോവിഡ് മഹാമാരിയെ ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കണം. ഒരു രൂപ പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണ് ജനങ്ങള്‍ക്ക്. ഇത് വായ്പാതിരിച്ചടവിനെ ബാധിക്കും. അതിനാല്‍ ചെറുകിട വ്യാപരികളുടേയും വ്യക്തികളുടേയും വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും നീട്ടിവെക്കണം. ദിവസക്കൂലിക്കാര്‍ വളരെയധികം ദുരിതമനുഭവിക്കുന്നുണ്ട്. ഒരു കുടുംബത്തിന് ചുരുങ്ങിയത് 2000 രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കണം…’
On 20th March Kanyakumari MP #Vasanthakumar ji in his Lok Sabha speech kept demand of declaring #COVIDー19 as "National Disaster"..
He spoke also for direct benifit transfers to daily wagers & to help small businesses ..
He was interrupted with laugh within few secs..RIP sir🙏 pic.twitter.com/L5ezM2b6l4
— Niraj Bhatia (@bhatia_niraj23) August 28, 2020
Discussion about this post