ചണ്ഡീഗഢ്: എംഎല്‍എമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
‘പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിച്ച രണ്ട് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ച് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്’ എന്നാണ് മാധ്യമപ്രവര്ത്തകന് രവീന് തുക്രാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഈ ആഴ്ച പഞ്ചാബിലെ 29 എംഎല്‍എമാര്‍ക്കും മന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച എംഎല്‍എമാരുമായി അടുത്തിടപഴകിയ മറ്റുള്ളവര്‍ ഇന്നത്തെ ഏകദിന അസംബ്ളി സെഷനില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിയമസഭാ നടപടികള്‍ സുഗമമായി നടക്കുന്നതിന് വേണ്ട മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Punjab chief minister @capt_amarinder has decided to go into 7-day self quarantine, as per government protocol and the advise of his doctors, after two MLAs who met him in the Vidhan Sabha tested positive for #COVID19.
— Raveen Thukral (@RT_MediaAdvPbCM) August 28, 2020
Discussion about this post